2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പുറത്താക്കപ്പെട്ടവന്‍റെ വെളിപാട് പുസ്തകത്തില്‍ കണ്ടത്...

അവനാണെനിക്ക്
അറിവിന്‍റെ പറുദീസ സമ്മാനിച്ചത്.
വാഴ്വിനൊരു കാനന്‍ദേശവും.
നാണത്തിന്‍റെ വന്‍കരകളും സമതലങ്ങളും താണ്ടാനൊരു
അത്തിയിലകൊണ്ട് തുന്നിയ തുണിക്കെട്ട്...
നീയൊളിപ്പിച്ച അഗ്നിയില്‍ നിന്നുമൊരു കനല്‍ ച്ചൂട്.
ജനിയുടെ വേദന...
എങ്കിലും
ഞാനവനെ ചെകുത്താനെന്ന് വിളിച്ചു.
ദൈവമെന്ന് നിന്നെയും...

1 അഭിപ്രായം:

Vinodkumar Thallasseri പറഞ്ഞു...

ഞാനവനെ ചെകുത്താനെന്ന് വിളിച്ചു.
ദൈവമെന്ന് നിന്നെയും...

Good.